അജ്മാനില്‍ താമസകെട്ടിടത്തില്‍ തീപിടുത്തം; നിയന്ത്രണവിധേയമെന്ന് അധികൃതർ

അജ്മാനില്‍ താമസകെട്ടിടത്തില്‍ തീപിടുത്തം; നിയന്ത്രണവിധേയമെന്ന് അധികൃതർ

അജ്മാന്‍: അജ്മാനിലെ താമസകെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമെന്ന് അധികൃതർ. അജ്മാന്‍ വണ്‍ കോംപ്ലക്സ് ടവർ 02 വിലാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ സിവില്‍ - പോലീസ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.

അപകട സ്ഥലത്ത് താമസക്കാർക്ക് സഹായകരമാകുന്നതിനായി ഒരു മൊബൈല്‍ പോലീസ് സ്റ്റേഷന്‍ ആരംഭിച്ചതായും നഷ്ടപ്പെട്ട രേഖകള്‍ സംബന്ധിച്ച് താമസക്കാർക്ക് പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കാമെന്നും അജ്മാൻ പോലീസിലെ പോലീസ് ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുല്ല സെയ്ഫ് അൽ മത്രൂഷി പറഞ്ഞു. അജ്മാനിലെ പൊതുഗതാഗത സംവിധാനത്തിന്‍റെ 7 ബസുകള്‍ ഉപയോഗപ്പെടുത്തി യാത്രാക്കാരെ അജ്മാനില്‍ നിന്നും ഷാർജയിലെത്തിച്ചു. തീപിടുത്തമുണ്ടാകാനിടയായ കാരണം സംബന്ധിച്ച നിയമ നടപടിക്രമങ്ങള്‍ പൂർത്തിയായതിനുശേഷം മാത്രമെ ഇനി താമസക്കാർക്ക് ഇവിടേയ്ക്ക് മടങ്ങാനാകൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.