കൽപ്പറ്റ: നിരന്തരമായി കണ്ടുവരുന്ന ക്രൈസ്തവ വേട്ടയാടലുകളെ ഇനിയും കണ്ടില്ലെന്ന് നടിക്കുവനാവില്ല, വിശ്വാസത്തിന് മേലുള്ള ഈ കടന്നു കയറ്റത്തെ ചെറുത്തു നിൽക്കാതെ തുടരുവാൻ ഇനി സാധിക്കില്ല എന്ന ഉറച്ച തീരുമാനത്തോടെ മണിപ്പൂരിൽ വേട്ടയാടപ്പെടുന്ന ജന സമൂഹത്തോടും വിശ്വാസി സമൂഹത്തോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെ. സി. വൈ. എം തരിയോട് യൂണിറ്റ് പന്തം കൊളുത്തി പ്രതിഷേധിച്ചു.
ഇടവക വികാരി ഫാ. തോമസ് പ്ലാശനാൽ വിഷയത്തിന്റെ ഗൗരവം പങ്കുവെക്കുകയും, യൂണിറ്റ് പ്രസിഡന്റ് ജെസ്പിൻ ജോസഫ്, ടോണി തോമസ് എന്നിവർ പ്രതിഷേധ സ്വരം രേഖപ്പെടുത്തുകയും ചെയ്തു.