മണിപ്പൂരില്‍ നടക്കുന്നത് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആസൂത്രിത ഗൂഢാലോചന: മാര്‍ ജോസ് പുളിക്കല്‍

മണിപ്പൂരില്‍ നടക്കുന്നത് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആസൂത്രിത ഗൂഢാലോചന: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: മണിപ്പൂരില്‍ നടക്കുന്നത് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആസൂത്രിത ഗൂഢാലോചനയെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി ആഹ്വാനം ചെയ്ത മണിപ്പൂര്‍ സമാധാന പ്രാര്‍ത്ഥന യോഗത്തിലായിരുന്നു ബിഷപ്പിന്റെ പ്രസ്താവന.

വിവിധ മതവിഭാഗങ്ങളിലുള്ളവര്‍ മണിപ്പൂരില്‍ കൊല്ലപ്പെടുന്നു. എന്നാല്‍ അതില്‍ ഏറിയ പങ്കും ക്രൈസ്തവരാണെന്നതാണ് ആസൂത്രിത ഗൂഢാലോചനയായി കാണാന്‍ പ്രേരിപ്പിക്കുന്നതെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. സമാധാനം സ്ഥാപിക്കണ്ട കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അലംഭാവം പുലര്‍ത്തുന്നുവെന്നും ബിഷപ്പ് വിമര്‍ശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.