ദുബായ്:എമിറേറ്റിലെ ഫിറ്റ്നസ് സെന്‍ററുകള്‍ക്കും ജിമ്മുകള്‍ക്കും സ്റ്റാർ റേറ്റിംഗ് സംവിധാനം നടപ്പിലാക്കുമെന്ന് ദുബായ് സ്പോർട്സ് കൗണ്‍സില്‍.അന്താരാഷ്ട്ര വിദഗ്ധരുടെ സഹകരണത്തോടെയാണ് റേറ്റിംഗ് നടപ്പിലാക്കുക. ഇതിനായുളള പ്രാരംഭ നടപടികള്‍ ആരംഭിച്ചു.
2023 ഒക്ടോബറോടെയായിരിക്കും റേറ്റിംഗ് സംവിധാനം നിലവില്‍ വരിക. അഞ്ച് സ്റ്റാറുകളുളള റേറ്റിംഗ് സംവിധാനത്തിന്‍റെ വിശദമായ വിവരങ്ങള്‍ വിവിധ ഫിറ്റ്നസ് സെന്‍ററുകള്‍ക്ക് നല്‍കും. കുറഞ്ഞ റേറ്റിംഗ് ലഭിക്കുന്ന സ്ഥാപനങ്ങളുമായി ചേർന്ന് വികസന പദ്ധതി തയ്യാറാക്കും.
ഏതൊക്കെ ഉപകരണങ്ങളാണ് സ്ഥാപനത്തുളളത്, സൗകര്യങ്ങള്‍, മെയിന്‍ററന്‍സ്, ശുചിത്വം, സുരക്ഷ തുടങ്ങിയ വിവിധ കാര്യങ്ങള്‍ സ്റ്റാർ റേറ്റിംഗില്‍ പരിഗണിക്കും. അതോടൊപ്പം തന്നെ പരിശീലകരുടെ അനുപാതം, സർട്ടിഫിക്കേഷന്‍, വ്യക്തിഗത പരിശീലന സേവനം,അംഗത്വ റാക്കിംഗ് സംവിധാനവും ഗ്രൂപ്പ് ഫിറ്റ്നസ് ക്ലാസുകളും പരിശോധിക്കും. സമീകൃതാഹാരവും പാർക്കിംഗ് സൗകര്യവും അംഗങ്ങളുടെയും ജീവനക്കാരുടെയും സംതൃപ്തിയും റേറ്റിംഗിന്‍റെ പരിധിയില്‍ ഉള്‍പ്പടും.