നോര്‍ത്ത് കരോലിന: എം.ജി. ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന 'രാഗസന്ധ്യ' നോര്‍ത്ത് കരോലിനയിലെ കാരി ഗ്രീന്‍ലെവല്‍ ഹൈസ്‌ക്കൂളില്‍ ജൂലൈ 16 ഞായറാഴ്ച ആറ് മണി മുതല്‍ നടത്തപ്പെടുന്നു. എം.ജി. ശ്രീകുമാറിനൊപ്പം പ്രശസ്ത ഗായകരായ ടീനു ടെലന്‍സും വിദ്യാശങ്കറും പങ്കെടുക്കും.
നോര്‍ത്ത് കരോലിനയിലെ ലൂര്‍ദ്‌സ് മാതാ സീറോ മലബാര്‍ ഇടവകയാണ് പരിപാടിയുടെ സംഘാടകര്‍.രാഗസന്ധ്യയുടെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ സംഘാടകര്‍നടത്തി വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.lourdesmatha.org/raaga-sandhya