ഇന്ന് കർഷക ദിനം; ഉച്ചഭക്ഷണം ഉപേക്ഷിച്ച് കര്‍ഷക സമരം

ഇന്ന് കർഷക ദിനം; ഉച്ചഭക്ഷണം ഉപേക്ഷിച്ച് കര്‍ഷക സമരം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയേകി കര്‍ഷക ദിനമായ ഇന്ന് രാജ്യവ്യാപകമായി ഇന്ന് വ്യത്യസ്ത സമരങ്ങള്‍ നടക്കും. ഇതിന്റെ ഭാഗമായി രാജ്യത്ത് എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തു. റോഡ് ഉപരോധനടക്കമുള്ള ഡല്‍ഹിയിലെ സമരങ്ങള്‍ തുടരും.

കേരളത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രത്യേക സമര പരിപാടികള്‍ നടക്കും. കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ ഇന്ന് നിയമസഭ ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ അനുമതി നിഷേധിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.