റെക്കോര്‍ഡ് നിറവിൽ ലയണല്‍ മെസി

റെക്കോര്‍ഡ് നിറവിൽ ലയണല്‍ മെസി

ഒരു ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ലയണല്‍ മെസി സ്വന്തമാക്കി. ബാഴ്‌സലോണയ്ക്കായി ഇതുവരെ മെസി നേടിയത് 644 ഗോളാണ്.

റിയല്‍ വല്ലഡോലിഡിന് എതിരെ ഇന്നലെ നടന്ന മത്സരത്തിലായിരുന്നു മെസി തന്റെ 644ാം ഗോള്‍ നേടിയത്. ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ പെലെയുടെ റെക്കോര്‍ഡ് ആണ് മെസി ഇതോടെ മറികടന്നത്.

പെലെയുടെ സാന്റോസിനായി നേടിയ 643 ഗോളുകള്‍ എന്ന റെക്കോഡ് ആണ് മെസി തകർത്തത്. 757 മത്സരങ്ങളില്‍ നിന്നാണ് പെലെ 643 ഗോളുകള്‍ നേടിയത്. എന്നാൽ മെസ്സി 749 മത്സരങ്ങളില്‍ നിന്നാണ് ബാഴ്സലോണക്ക് വേണ്ടി ഇത്രയും 644 ഗോളുകള്‍ മെസി നേടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.