ദുബായ്: മംഗലാപുരം-ദുബായ്- വിമാനം നിശ്ചയിച്ചതിലും വൈകി യാത്ര ആരംഭിച്ചതില്‍ ക്ഷമാപണം നടത്തി എയർഇന്ത്യാ എക്സ് പ്രസ്. സാങ്കേതിക തകരാറുമൂലമാണ് മംഗലാപുരത്ത് നിന്ന് ദുബായിലേക്ക് വരാനിരുന്ന വിമാനം 13 മണിക്കൂറോളം വൈകിയത്. ഇതോടെയാണ് യാത്രാക്കാർക്കുണ്ടായ അസൗകര്യത്തില്‍ കമ്പനി ക്ഷമാപണം നടത്തിയത്.
ജൂലൈ 10 നാണ് ഐ എക്സ് 813 വിമാനം വൈകിയത്. യാത്ര സുഗമമാക്കുന്നതിന് തിരുവനന്തപുരത്ത് നിന്ന് ഒരു ബദൽ വിമാനം ക്രമീകരിച്ചുവെന്നും യാത്രാക്കാർക്ക് അൗസകര്യമുണ്ടായതില്‍ ക്ഷമചോദിക്കുന്നുവെന്നും എയർഇന്ത്യാ എക്സ് പ്രസ് പ്രസ്താവനയില്‍ പറയുന്നു.
മംഗലാപുരത്ത് നിന്ന് ജൂലൈ 10 ന് രാത്രി 11.05 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 11 ന് ഉച്ചയ്ക്ക് 12.10 നാണ് യാത്രപുറപ്പെട്ടത്. 165 പേരാണ് വിമാനത്തില്‍ യാത്ര ചെയ്യാനിരുന്നത്. ഇവർക്കായി ലഘുഭക്ഷണവും വിശ്രമ സൗകര്യവും ഒരുക്കിയിരുന്നുവെന്നും കമ്പനി അറിയിച്ചു.