ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു നാളെ തുടക്കം; മാർ ജോയ് ആലപ്പാട്ട്‌ ഉദ്ഘാടനം ചെയ്യും.

ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു നാളെ തുടക്കം; മാർ ജോയ് ആലപ്പാട്ട്‌ ഉദ്ഘാടനം ചെയ്യും.

ഡാളസ്: ഏഴാമത് സീറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് (IPTF 2023) ന് വെള്ളിയാഴ്ച ഡാലസിൽ തുടക്കം. ജൂലൈ 14 വെള്ളിയാഴ്ച രാവിലെ മുതൽ 16 ഞായർ വരെ നടക്കുന്ന ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിന് ഡാളസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ വേദിയാകും.

ജൂലൈ 14 വെള്ളിയാഴ്ച വൈകുന്നേരം 4:30 ന് നടക്കുന്ന പൊതു പരിപാടിയിൽ, ഫെസ്റ്റിന്റെ ഒദ്യോഗിക ഉദ്ഘാടനം ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട്‌ നിർവഹിക്കും. എല്ലാ ഇടവകകളും അണിനിരന്നുള്ള ഓപ്പണിങ് സെറിമണിയും ഇതോടൊപ്പം നടക്കും.

ടെക്‌സാസ്, ഒക്ലഹോമ റീജിയണിലെ ഒൻപത് സീറോ മലബാർ ഇടവകകളിൽ നിന്നുള്ള അറുനൂറോളം കലാപ്രതിഭകൾ പങ്കെടുക്കുന്നു. സംഗീതം, നൃത്തം, പ്രസംഗം, മോണോ ആക്ട്, ബൈബിൾ ക്വിസ്, സ്കിറ്റ് തുടങ്ങി ഇരുപത് മത്സര ഇനങ്ങളിലായി ഫെസ്റ്റ് പുരോഗമിക്കും.

ഡാളസ് ഫൊറോനാ വികാരി ഫാ. ജെയിംസ് നിരപ്പേൽ, ഫെസ്റ്റ് കോർഡിനേറ്റർമാരായ ചാർളി അങ്ങാടിശ്ശേരിൽ (ട്രസ്റ്റി), ജാനറ്റ് ജോസി, ജീവൻ ജെയിംസ് (ട്രസ്റ്റി), മറ്റു ട്രസ്റ്റിമാരായ ടോമി ജോസഫ്, ജിമ്മി മാത്യു, സെക്രട്ടറി മോളി വർഗീസ്, പാരിഷ് കോർഡിനേറ്റർമാരായ ഷെർളി ഷാജി, രാജു കറ്റാടി തുടങ്ങിയരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ഫെസ്റ്റിന്റെ വിജയത്തിനായി നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് : https://iptf2023.org/

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.