കോവിഡിലും ജെല്ലിക്കെട്ട്

കോവിഡിലും ജെല്ലിക്കെട്ട്

ചെന്നൈ: കോവിഡിന്റെ സാഹചര്യത്തിലും നിയന്ത്രണങ്ങളോടെ ജെല്ലിക്കെട്ടിന്‌ അനുമതി. പങ്കെടുക്കുന്നവര്‍ക്കു കോവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കിയതടക്കമുള്ള നിബന്ധനകളോടെയാണു തമിഴ്‌നാട്‌ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്‌.

ഒരുസമയം കാളയെ മെരുക്കാന്‍ കളത്തിലിറങ്ങുന്നവരുടെ എണ്ണം 150-ല്‍ അധികമാകരുതെന്നതാണു മറ്റൊരു നിര്‍ദേശം. പ്രവേശനം അനുവദിക്കാവുന്ന കാണികളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്‌.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.