ജനങ്ങളുടെ ആവശ്യങ്ങളറിയാന്‍ ഫീല്‍ഡ് സന്ദർശനങ്ങള്‍ നടത്താന്‍ ഷാർജ ഭരണാധികാരിയുടെ നിർദ്ദേശം

ജനങ്ങളുടെ ആവശ്യങ്ങളറിയാന്‍ ഫീല്‍ഡ് സന്ദർശനങ്ങള്‍ നടത്താന്‍ ഷാർജ ഭരണാധികാരിയുടെ നിർദ്ദേശം

ഷാർജ: ജനങ്ങളുടെ ആവശ്യങ്ങള്‍ അറിയാനും മനസിലാക്കാനും ഫീല്‍ഡ് സന്ദ‍ർശനങ്ങള്‍ നടത്താന്‍ ഷാർജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിർദ്ദേശം. എല്ലാ ദിവസവും ജോലിക്ക് പ്രവേശിക്കും മുന്‍പ് ഫീല്‍ഡ് സന്ദർശനങ്ങള്‍ നടത്താനാണ് മു​നി​സി​പ്പാ​ലി​റ്റി മേ​ധാ​വി​ക​ൾ​ക്ക്​ സുല്‍ത്താന്‍ നിർദ്ദേശം നല്‍കിയിരിക്കുന്നത്.

വിവിധ മേഖലയിലുളള ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കാനാണ് നീക്കം. എമിറേറ്റില്‍ 9 മുനിസിപ്പാലികളാണ് പ്രവർത്തിക്കുന്നത്. എപ്പോഴായിരിക്കും സന്ദർശനമെന്നത് സംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങളൊന്നും നല്‍കിയിട്ടില്ല.
എമിറേറ്റിലെ 21 പാർക്കുകളുടെ നവീകരണത്തിനായി 19 ദശലക്ഷം ദിർഹം അനുവദിച്ചു. പാർക്കുകളുടെ ഭംഗി വർദ്ധിപ്പിക്കുന്നതിനായാണ് ചുറ്റുമതിലുകള്‍ ഉള്‍പ്പടെ നവീകരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.