ദുബായ്: ദുബായ് എമിറേറ്റിലൂടെ എത്തിഹാദ് റെയില്‍ കടന്നുപോകുന്ന വഴികള്‍ പങ്കുവച്ച് എത്തിഹാദ് റെയില്‍. അല്‍ ഖുദ്ര എക്സ്പോ ഉള്‍പ്പടെ 11 പാലങ്ങളാണ് എത്തിഹാദ് റെയില്‍ പദ്ധതിയുടെ ഭാഗമായി വരുന്നത്. അല്‍ ഖുദ്രപാലത്തിന് 610 മീറ്ററിലധികം നീളമുണ്ട്. 319 മീറ്റർ നീളമാണ് എക്സ്പോ പാലത്തിനുളളത്. ദുബായ് ഇൻഡസ്ട്രിയൽ സിറ്റിയിലെ 5.5 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കാർഗോ ടെർമിനലും ദുബായില്‍ റെയില്‍ പദ്ധതിയുടെ ഭാഗമായി പ്രവർത്തനക്ഷമമാകും.
ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ ചരക്ക് ശൃംഖല ഈ വർഷമാദ്യത്തോടെ പ്രവർത്തനക്ഷമമായിരുന്നു. 38 ലോക്കോമോട്ടീവുകളും 1000 ലധികം വാഗണുകളുമാണ് സർവ്വീസ് നടത്തുന്നത്. രാജ്യത്തുടനീളം നാല് പ്രധാന തുറമുഖങ്ങളും ഏഴ് ലോജിസ്റ്റിക് സെന്‍ററുകളുമായി റെയില്‍ പദ്ധതി ബന്ധിപ്പിച്ചിട്ടുണ്ട്.