യുഎഇയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുളള വാഹനങ്ങള്‍ കൂട്ടിയിടിച്ച് അ‍ഞ്ച് മരണം

യുഎഇയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുളള വാഹനങ്ങള്‍ കൂട്ടിയിടിച്ച് അ‍ഞ്ച് മരണം

അല്‍ ബത്ത: യുഎഇയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുളള വാഹനങ്ങള്‍ കൂട്ടിയിടിച്ച് അ‍ഞ്ച് പേർ മരിച്ചു. അല്‍ ബത്ത ഹരാദ ഹൈവേയിലാണ് ദുരന്തമുണ്ടായത്. കൂട്ടിയിടിച്ച് വാഹനങ്ങളിലൊന്നിന് തീപിടിച്ചു. 8 പേർക്ക് പരുക്കേറ്റു. രണ്ട് വാഹനങ്ങളിലൊന്ന് യുഎഇ രജിസ്ട്രേഷനും മറ്റൊന്ന് സൗദി രജിസ്ട്രേഷനുമാണ്.

യുഎഇയില്‍ നിന്നുളള വാഹനത്തില്‍ 12 പേരും സൗദി അറേബ്യയില്‍ നിന്നുളള വാഹനത്തില്‍ 7 പേരുമാണ് ഉണ്ടായിരുന്നത്. അൽ ബത്ത-ഹരദ് റോഡിലെ ട്രാഫിക് പട്രോളിംഗും സിവിൽ ഡിഫൻസ് ടീമും അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തെക്കുറിച്ച് അവർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരുക്കേറ്റവർക്ക് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുളള നടപടിക്രമങ്ങള്‍ സുഗമമാക്കാനും സൗദ് ബിന്‍ നായിഫ് ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.