ജനകീയ നേതാവിന്റെ നിര്യാണം തീരാനഷ്ടം: മാര്‍ മാത്യു മൂലക്കാട്ട്

ജനകീയ നേതാവിന്റെ നിര്യാണം തീരാനഷ്ടം: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: അനന്യമായ കര്‍മ്മശേഷിയും രാഷ്ട്രീയ നൈപുണ്യവും ജനസ്വാധീനവും വ്യക്തിപ്രഭാവവും സര്‍വ്വോപരി ദൈവാശ്രയബോധവുമുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയെന്ന ജനകീയ നേതാവിന്റെ നിര്യാണം തീരാനഷ്ടമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്.

എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രത്യേകിച്ച് സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും പിന്നാക്ക അവസ്ഥയിലുള്ളവര്‍ക്കുമായി അദ്ദേഹം ചെയ്തിട്ടുള്ള സുപ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും അവിസ്മരണീയമാണ്. മികവുറ്റ ഭരണാധികാരിയായും രാഷ്ട്രീയ നേതാവായും സഭാസ്നേഹിയായും തിളങ്ങിയ അദേഹം വ്യക്തി ബന്ധങ്ങളില്‍ പുലര്‍ത്തിയ സവിശേഷ കരുതല്‍ കൂടുതല്‍ ജനപ്രിയ നായകനായി ഉയര്‍ത്തി.

കോട്ടയം അതിരൂപതയുടെയും ക്നാനായ സമുദായത്തിന്റെയും വളര്‍ച്ചയ്ക്ക് അദേഹം നല്‍കിയിട്ടുള്ള വലിയ സംഭാവനകള്‍ നന്ദിയോടെ കോട്ടയം അതിരൂപത അനുസ്മരിക്കുന്നു. അദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളെ അതിരൂപതയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി അനുശോചന സന്ദേശത്തില്‍ മാര്‍ മാത്യു മൂലക്കാട്ട് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.