മുടി സംരക്ഷണത്തിന് കറിവേപ്പില

മുടി സംരക്ഷണത്തിന് കറിവേപ്പില

ഭക്ഷണത്തിന് രുചികൂട്ടാനും മണംനൽകാനും മാത്രമല്ല, കറിവേപ്പിലകൊണ്ട് വേറെയും ഗുണങ്ങളുണ്ട്. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്‍സും പ്രോട്ടീനും മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കും
തലയോട്ടിയിലെ ചൊറിച്ചില്‍, മുടി കൊഴിച്ചില്‍, നരകയറൽ തുടങ്ങി മുടിയുടെ നിരവധിപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കറിവേപ്പില മതി. കറിവേപ്പിൽ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി, മുടിയുടെ വേരുകള്‍ക്ക് പോഷകവും ബലവും നല്‍കി നിറം വീണ്ടെടുക്കാന്‍ സഹായിക്കും.

തൈരും കറിവേപ്പിലയും ചേർത്തൊരു മാസ്കുണ്ടാക്കാം. ഇത് തലയോട്ടിയെ മോയിസ്ചറൈസ്ഡായി നിലനിർത്താനും മൃതകോശങ്ങളും താരനും നീക്കം ചെയ്യാനും സഹായിക്കും. ആദ്യം ഒരു കപ്പ് കറിവേപ്പില പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. നന്നായി ഇളക്കി കട്ട കളഞ്ഞ തൈരുമായി കറിവേപ്പില ചേർത്ത് മാസ്ക് തയ്യാറാക്കാം. 30-40 മിനിറ്റ് തലയിൽ പുരട്ടിയതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. കറിവേപ്പിലയ്ക്കൊപ്പം നെല്ലിക്ക, ഉലുവ ഇല എന്നിവ കൂടി ചേർത്ത മിശ്രിതം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തും.

അര കപ്പ് കറിവേപ്പിലയും ഉലുവ ഇലയും എടുത്ത് അതിൽ ഒരു കഷ്ണം നെല്ലിക്കയും ചേർക്കുക. ഇത് നന്നായി പേസ്റ്റ് രൂപത്തിലാക്കുക. ഈ മാസ്ക് തലയോട്ടിയിൽ 20 മുതൽ 30 മിനിറ്റ് വരെ വയ്ക്കാം. പച്ചവെള്ളമോ, ചെറുചൂടുള്ള വെള്ളമോ ഉപയോഗിച്ച് തല കഴുകാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.