സഹപ്രവര്‍ത്തകയ്‌ക്കെതിരായ പീഡന ശ്രമം തടയാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

 സഹപ്രവര്‍ത്തകയ്‌ക്കെതിരായ  പീഡന ശ്രമം  തടയാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ജയ്പൂര്‍: സഹപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ പീഡനശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകന്‍ കമ്പി കൊണ്ട് തലയ്ക്കടിയേറ്റ് മരിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. മാധ്യമപ്രവര്‍ത്തകനായ അഭിഷേക് സോണിയാണ് കൊല്ലപ്പെട്ടത്.

രാത്രി പതിനൊന്നരയോടെ സഹപ്രവര്‍ത്തകയ്ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ദാബയിലെത്തിയതായിരുന്നു അഭിഷേക് സോണി. ഈ സമയം ഇവിടെയെത്തിയ മൂന്നു പേര്‍ സഹപ്രവര്‍ത്തകയെ ശല്യം ചെയ്തു. പീഡനശ്രമം തടയാന്‍ ശ്രമിച്ച അഭിഷേകിനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. കൊലയാളികളെ ഉടന്‍ പിടികൂടുമെന്ന് മാന്‍ സരോവര്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ദിലീപ് കുമാര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.