ട്വിറ്റര്‍ ബ്ലൂ ഇന്ത്യയില്‍ അവതരിപ്പിച്ചു; ഉപയോക്താക്കള്‍ക്ക് ബ്ലൂ ടിക്കിനൊപ്പം അധിക ഫീച്ചറുകളും

ട്വിറ്റര്‍ ബ്ലൂ ഇന്ത്യയില്‍ അവതരിപ്പിച്ചു; ഉപയോക്താക്കള്‍ക്ക് ബ്ലൂ ടിക്കിനൊപ്പം അധിക ഫീച്ചറുകളും

ന്യൂഡല്‍ഹി: ട്വിറ്ററിലെ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സേവനമായ ട്വിറ്റര്‍ ബ്ലൂ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഉപയോക്താക്കളുടെ പ്രൊഫൈലിന്റെ പേരിന് നേരെ ബ്ലൂ ടിക്ക് ലഭിക്കുന്നതിനൊപ്പം അധിക ഫീച്ചറുകളും ഈ സബ്സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് ലഭിക്കും. ഒപ്പം പുതിയ ഫീച്ചറുകള്‍ ആദ്യം ഉപയോഗിക്കുകയും ചെയ്യാം എന്ന പ്രത്യേകതയുമുണ്ട്.

ഐഒഎസ്, ആന്‍ഡ്രോയിഡ് ആപ്പുകളില്‍ ട്വിറ്റര്‍ ബ്ലൂ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരം ഉപയോക്താക്കള്‍ക്ക് 900 രൂപയാണ് ട്വിറ്റര്‍ ബ്ലൂ സ്ബ്സ്‌ക്രിപ്ഷന്റെ പ്രതിമാസ നിരക്ക്. എന്നാല്‍ ട്വിറ്റര്‍ വെബ് ഉപയോക്താക്കള്‍ക്ക് 650 രൂപയ്ക്ക് ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ ലഭിക്കും.

6800 രൂപയുടെ വാര്‍ഷിക സബ്സ്‌ക്രിപ്ഷനും അവസരമുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ പ്രതിമാസം 566 രൂപയായിരിക്കും നിരക്ക്. എന്നാല്‍ ഈ പ്ലാന്‍ ട്വിറ്റര്‍ വെബ്ബ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭിക്കൂ.

അമേരിക്കയില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ ബ്ലൂവിന് 11 ഡോളറാണ് (907.94 രൂപ) പ്രതിമാസ നിരക്ക്. വെബ് ഉപയോഗിക്കുന്നവര്‍ക്ക് എട്ട് ഡോളറും (660.32 രൂപ).

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.