കേന്ദ്രസര്‍ക്കാരുമായി കർഷകരുടെ ആറാം ഘട്ട ചര്‍ച്ച 29 ന്

കേന്ദ്രസര്‍ക്കാരുമായി കർഷകരുടെ ആറാം ഘട്ട  ചര്‍ച്ച 29 ന്

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ ക്ഷണം അനുസരിച്ചു ചർച്ചക്ക് തയ്യാറാണെന്ന് കര്‍ഷക സംഘടനകള്‍. 29 ന് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക സംഘടനകള്‍ സമ്മതിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ പ്രക്ഷോഭം തുടരുകയാണ്.

കര്‍ഷക സംഘടനകളുടെ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച്‌ കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു.

കേന്ദ്രം തുറന്നമനസോടെയും ഉദ്ദേശ ശുദ്ധിയോടെയും മുന്നോട്ടുവന്നാല്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നാണ് കര്‍ഷകര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ചേര്‍ന്ന കര്‍ഷക സംഘടനകളുടെ ഏകോപന സമിതി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാരിനെ അറിയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.