ന്യൂഡല്‍ഹി: ഡിസംബര്‍ 31നുള്ളില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്,ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്,പെര്‍മിറ്റ്,ഡ്രൈവിങ് ലൈസന്‍സ് എന്നിവ പുതുക്കിയില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ പിഴ. കോവിഡിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ രേഖകള്‍ പുതുക്കുന്നതിനുള്ള ഇളവ് ഫെബ്രുവരി വരെ നീട്ടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ല. തങ്ങളുടെ നിരവധി വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തിനാല്‍ തന്നെ ഇളവുകള്‍ നീട്ടണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് ചരക്ക്വാഹന ഉടമകള്‍.