യുഎഇയില്‍ മഴ

യുഎഇയില്‍ മഴ

ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മഴ പെയ്തു. നേരിയ മഴയാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷവും വിവിധ എമിറേറ്റുകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. രാജ്യമെമ്പാടും അന്തരീക്ഷം ഭാഗികമായി മേഘാവൃതമാണ്. പൊടിക്കാറ്റ് വീശും.

അബുദബിയില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നു. ദുബായില്‍ 45 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഫുജൈറയിലാണ് താപനിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. 29 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഫുജൈറയില്‍ രേഖപ്പെടുത്തിയ താപനില.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.