ഡല്‍ഹി: ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് റെഗുലേറ്ററി അനുമതി ലഭിക്കുന്ന ആദ്യത്തെ കോവിഡ് -19 വാക്സിന്‍ കോവിഷീല്‍ഡ് ആയിരിക്കും എന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ ഓക്സ്ഫോര്‍ഡ് വാക്സിന് അനുമതി നല്‍കിയാല്‍, ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് ഈ വാക്സിന് അനുമതി നല്‍കുമെന്നാണ് സൂചന.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ഡ്രഗ് നിര്‍മ്മാതാക്കളായ അസ്ട്രാസെനെക്കയും ചേര്‍ന്നാണ് ഈ വാക്സിന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ബ്രിട്ടനില്‍ ഓക്സ്ഫോര്‍ഡ് വാക്സിന് അനുമതി നല്‍കിയാല്‍, ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് ഈ വാക്സിന് അനുമതി നല്‍കുമെന്നാണ് സൂചന.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീല്‍ഡ് നിര്‍മ്മിക്കുന്നത്. ഈ മാസം ആദ്യമാണ് ഭാരത് ബയോടെക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്. ഐ. ഐ), ഫൈസര്‍ എന്നിവ കോവിഡ് -19 വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗ അനുമതി ആവശ്യപ്പെട്ട് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി. സി. ജി ഐ)ക്ക് അപേക്ഷ നല്‍കിയത്.