ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ സംപ്രേഷണ പരിപാടിയായ 'മന്‍ കി ബാത്' ഇല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങുന്നു. കാര്‍ഷിക ബില്ലിനെതിരായ കര്‍ഷക പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് ഇന്നത്തെ പരിപാടി.
'മന്‍ കി ബാത്' സംപ്രേഷണ സമയത്ത് പാത്രങ്ങള്‍ കൂട്ടിമുട്ടി പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.