ഫുജൈറയിൽ നിന്ന് സലാലയിലേക്ക് വിമാന സർവിസ്

ഫുജൈറയിൽ നിന്ന് സലാലയിലേക്ക് വിമാന സർവിസ്

ഫുജൈറ: ഒമാൻ ആസ്ഥാനമായ സലാം എയർ ഫുജൈറ വിമാനത്താവള ത്തിൽ സലാലയിലേക്ക് വിമാന സർവിസ് ആരംഭിക്കുന്നു. ജൂലൈ 30 മുത ലാണ് നേരിട്ടുള്ള സർവിസ് ആരംഭിക്കുകയെന്ന് അധികൃതർ കഴിഞ്ഞ ദി വസം വെളിപ്പെടുത്തി. നിലവിൽ ആഴ്ചയിൽ ഒരു സർവിസാണ് നിശ്ചയിച്ചിട്ടുള്ളത്. ഞായറാഴ്ചക ളിൽ രാവിലെ 11.40ന് പുറപ്പെട്ട് ഉച്ചക്ക് 1.25ന് സലാലയിലെത്തുന്നതാണ് സർവിസ്. സലാല-ഫുജൈറ വിമാനം രാവിലെ 8.55ന് പുറപ്പെട്ട് 10.40ന് എത്തും. സലാലയിൽനിന്ന് കോഴിക്കോട്, മസ്കത്ത്, ബഹ്റൈൻ, സുഹാർ, മദീന എന്നിവിടങ്ങളിലേക്ക് സലാം എയർ സർവിസ് നടത്തുന്നുണ്ട്. യു.എ.ഇയിലെ വടക്കൻ എമിറേറ്റുകളിൽനിന്ന് സലാലയിലേക്ക് ഖരീഫ് സീസണിലും മറ്റും പോകുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് സലാം എയറിന്റെ പുതിയ സർവിസ് ആരംഭിച്ചത്. കൂടുതൽ റൂട്ടുകളിലേക്ക് വിമാന സർവീസ് ഏർപ്പെടുത്താൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കമ്പനി സി.ഇ.ഒ കാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. സലാം എയർ ഫുജൈറയിൽ നിന്ന് ജൂലൈ 12 മുതൽ ഫുജൈറയിലെ വിവിധ നഗരങ്ങളിലേ ക്ക് സർവിസുകൾ ആരംഭിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.