ന്യൂഡല്‍ഹി: വാഹന രേഖകളുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുന്നു. 2020 ഫെബ്രുവരി ഒന്നിനു ശേഷം തീര്‍ന്നവയുടെ കാലാവധിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2021 മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുന്നത്. കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു വാഹനരേഖകളുടെ കാലാവധി നീട്ടി നല്‍കണമെന്ന് ചരക്കുവാഹന ഉടമകളും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിനു കത്ത് നല്‍കിയിരുന്നു. ഇതു കണക്കിലെടുത്താണു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ്,പെര്‍മിറ്റ്,ഫിറ്റ്നസ്, താല്കാലിക രജിസ്ട്രേഷന് എന്നിവയുടെ കാലാവധിയാണ് നീട്ടിയിരിക്കുന്നത്. നേരത്തെ ഡിസംബര്‍ വരെയായിരുന്നു കാലാവധി.