ഫുജൈറയില്‍ മഴ, രാജ്യത്ത് ശരാശി താപനില 46 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുന്നു

ഫുജൈറയില്‍ മഴ, രാജ്യത്ത് ശരാശി താപനില 46 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുന്നു

ദുബായ്: യുഎഇയിലെ ഫുജൈറയില്‍ വേനല്‍ മഴ പെയ്തു. ഫുജൈറയിലെ മിർബ ഖോർഫക്കാന്‍ മേഖലകളിലാണ് മഴ കിട്ടിയത്. സാമാന്യം ശക്തമായ മഴയാണ് ലഭിച്ചത്. മഴയുടെ വീഡിയോ സ്റ്റോം സെന്‍റർ പങ്കുവച്ചിട്ടുണ്ട്.

രാജ്യത്ത വിവിധ ഇടങ്ങളില്‍ ആകാശം മേഘാവൃതമാകുമെന്നും മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരും ദിവസങ്ങളിലും വേനല്‍ മഴ ലഭിക്കും. പ്രത്യേകിച്ചും കിഴക്കന്‍ മേഖലകളില്‍ മേഘം രൂപപ്പെടാനുളള സാധ്യതയുണ്ടെന്നും മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.

അതേസമയം രാജ്യത്തെ ശരാശരി താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ദുബായില്‍ 44 ഡിഗ്രി സെല്‍ഷ്യസും അബുദബിയില്‍ 45 ഡിഗ്രി സെല്‍ഷ്യസുമാണ് ശരാശരി ഉയർന്ന താപനില.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.