നാസയുടെ ബഹിരാകാശ കാഴ്ചകള്‍ ഇനി സൗജന്യമായി കാണാം: നാസ പ്ലസ് സ്ട്രീമിങ് പ്ലാറ്റ്‌ഫോം ഈ വര്‍ഷം ആരംഭിക്കും

 നാസയുടെ ബഹിരാകാശ കാഴ്ചകള്‍ ഇനി സൗജന്യമായി കാണാം: നാസ പ്ലസ് സ്ട്രീമിങ് പ്ലാറ്റ്‌ഫോം ഈ വര്‍ഷം ആരംഭിക്കും

വാഷിങ്ടണ്‍: നാസ പ്ലസ് എന്ന പേരില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോം. ഈ വര്‍ഷം അവസാനത്തോടെ നാസ പ്ലസ് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.

നാസയുടെ ബഹിരാകാശ-ശാസ്ത്ര ദൗത്യങ്ങള്‍, ഗവേഷണങ്ങള്‍ എന്നിവ സംബന്ധിച്ച ഉള്ളടക്കങ്ങളാണ് നാസ പ്ലസിലൂടെ ലഭിക്കുക. പരസ്യങ്ങളോ ചെലവോ ഇല്ലാതെ സേവനം ആസ്വദിക്കാം. നാസയുടെ ഒറിജിനല്‍ വീഡിയോ സീരിസുകളും പുതിയ വീഡിയോ സീരിസുകളും നാസ പ്ലസില്‍ ലഭിക്കും.

പുതിയ വെബ്സൈറ്റിന്റെ ബീറ്റ പതിപ്പും നാസ അവതരിപ്പിച്ചിട്ടുണ്ട്. നാസ ആപ്പിലൂടെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ നാസ പ്ലസ് ലഭിക്കും. റോകു, ആപ്പിള്‍ ടിവി, ഫയര്‍ ടിവി തുടങ്ങിയ സ്ട്രീമിങ് സേവനങ്ങള്‍ വഴിയും ഡെസ്‌ക് ടോപ്പ് മൊബൈല്‍ ഉപകരണങ്ങളില്‍ സേവനം ഉപയോഗിക്കാം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.