ദുബായ്: യാത്രാക്കാരെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യാ എക്സ് പ്രസ്. ശനിയാഴ്ച രാത്രി 8.45 ന് ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകാനിരുന്ന ഐഎക്സ് 544 വിമാനമാണ് മണിക്കൂറുകള്‍ വൈകി തിങ്കളാഴ്ച പുലർച്ചെ സർവ്വീസ് നടത്തിയത്.
160 ലേറെ യാത്രാക്കാരാണ് വിമാനം വൈകിയതോടെ ദുരിതത്തിലായത്. വിവിധ ഹോട്ടലുകളില്‍ ഇവർക്ക് താമസസൗകര്യമൊരുക്കിയിരുന്നു. ഓപറേഷൻ തകരാറുകളാണ് വിമാനം വൈകാൻ കാരണമായതെന്ന് അധികൃതർ അറിയിച്ചു