സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു; അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് അണ്ണ ഹസാരെ

സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു; അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന്  അണ്ണ ഹസാരെ

പൂനെ: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആവശ്യങ്ങളില്‍ ജനുവരി അവസാനത്തോടെ തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് അണ്ണ ഹസാരെ പ്രഖ്യാപിച്ചു.

മൂന്നു വര്‍ഷമായി താന്‍ കര്‍ഷകര്‍ക്കായി പ്രതിഷേധത്തിലാണെന്ന് ഹസാരെ കൂട്ടിച്ചേർത്തു. കര്‍ഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. അവര്‍ വെറുതെ മോഹന വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നത്. എനിക്ക് അവരില്‍ തീരെ വിശ്വാസമില്ല എന്ന് ഹസാരെ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

കാര്‍ഷിക വില നിര്‍ണയ കമ്മിഷന് സ്വയംഭരണാധികാരം നല്‍കുക, സ്വാമി നാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഡിസംബര്‍ 14ന് ഹസാരെ കേന്ദ്ര കൃഷിമന്ത്രിക്കു കത്തയച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്നായിരുന്നു കത്തില്‍ വ്യക്തമാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.