ദുബായ് സിലിക്കണ്‍ ഓയാസീസില്‍ നി‍ർമ്മിത ബുദ്ധിയില്‍ പ്രവർത്തിക്കുന്ന കാല്‍നടക്രോസിംഗ്

ദുബായ് സിലിക്കണ്‍ ഓയാസീസില്‍ നി‍ർമ്മിത ബുദ്ധിയില്‍ പ്രവർത്തിക്കുന്ന കാല്‍നടക്രോസിംഗ്

ദുബായ്: നി‍ർമ്മിത ബുദ്ധിയില്‍ പ്രവർത്തിക്കുന്ന പതിനാല് കാല്‍നടക്രോസിംഗുകള്‍ ദുബായ് സിലിക്കണ്‍ ഓയാസീസില്‍ നിലവില്‍ വന്നു. കാല്‍നട യാത്രാക്കാർ, സൈക്കിള്‍ സവാരി നടത്തുന്നവർ, മറ്റ് റോഡ് ഉപയോക്താക്കള്‍ എന്നിവരെ കണ്ടെത്തുന്നതിനാണ് ദുബായ് സിലിക്കണ്‍ ഓയായീസിലെ റിയല്‍ ടൈം പെർസെപ്ഷന്‍ ആന്‍റ് കണക്ടിവിറ്റി നിർമ്മിത ബുദ്ധി പ്ലാറ്റ് ഫോം രൂപകല്‍പന ചെയ്തിരിക്കുന്നത്.

മേഖലയിലെ തന്നെ ഇത്തരത്തിലുളള ആദ്യ സംവിധാനമാണിത്. ഡെർക്കാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. കാല്‍നടയാത്രാക്കാർ കടന്ന് പോകുന്നത് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് അടയാളങ്ങള്‍, ട്രാഫിക് സിഗ്നല്‍ കണ്‍ട്രോളറുകള്‍, റോഡിലെ മുന്നറിയിപ്പ് ലൈറ്റുകള്‍, എന്നിവ പോലും സജീവമാക്കാന്‍ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും.

രണ്ട് വർഷത്തെ നിരന്തര പരിശോധനകള്‍ക്ക് ശേഷമാണ് ഇത് നടപ്പിലാക്കുന്നത്. റോഡ് ഉപയോഗിക്കുന്നവരുടെ വിവരങ്ങളും അപകടങ്ങളോടുളള അധികൃതരുടെ പ്രതികരണവുമെല്ലാം നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയിലൂടെ രേഖപ്പെടുത്താന്‍ സാധിക്കും.

അള്‍ട്രാ ഹൈ സ്പീഡും ലോ- ലേറ്റന്‍സി 5 ജി കണക്ഷനും സിസ്റ്റത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത് നടപ്പിലാകുന്നതോടെ ക്രോസ് വാക്കിനെ സമീപിക്കുന്ന വാഹനങ്ങള്‍ക്ക് സുരക്ഷാ വിവരങ്ങളും മുന്നറിയിപ്പുകളും പങ്കുവയ്ക്കാനും സാങ്കേതിക വിദ്യയിലൂടെ സാധിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.