ബാർബി ചിത്രത്തിന് യുഎഇയില്‍ പ്രദർശനാനുമതി

ബാർബി ചിത്രത്തിന് യുഎഇയില്‍ പ്രദർശനാനുമതി

അബുദാബി: ബാർബി ചിത്രമായ ബാർബിക്ക് യുഎഇയില്‍ പ്രദർശനാനുമതി. ചിത്രത്തിന്‍റെ റിലീസിന് യുഎഇ മീഡിയാ കൗണ്‍സിലാണ് അനുമതി നല്‍കിയത്. പിങ്ക് ലോകത്ത് താമസിക്കുന്ന ഒരു പാവയുടെയും അവളുടെ സുഹൃത്തുക്കളുടെയും കഥയാണ് ബാർബി പറയുന്നത്. ആഗസ്റ്റ് 31 നാണ് യുഎഇയില്‍ ചിത്രത്തിന്‍റെ റിലീസിംഗ് നിശ്ചയിച്ചിരിക്കുന്നത്.

ജൂലൈ 20 നാണ് ചിത്രം ലോകമെമ്പാടും റിലീസായത്. യുഎഇ മീഡിയാ കൗണ്‍സിലിന്‍റെ അനുമതി ലഭിക്കാത്തതിനാലാണ് രാജ്യത്ത് റിലീസ് വൈകിയത്. ഓസ്കാർ നോമിനേറ്റഡ് എഴുത്തുകാരിയും സംവിധായികയുമായ ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്ത ചിത്രത്തിൽ മാർഗോട്ട് റോബിയും റയാൻ ഗോസ്ലിംഗുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

യുഎഇ മീഡിയാ കൗണ്‍സിലിന്‍റെ മാധ്യമ ഉള്ളടക്കത്തിന്‍റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ് ചിത്രത്തിന് റിലീസിംഗ് അനുമതി നല്‍കിയത്. അനുമതി ലഭിച്ചതോടെ ആഗസ്റ്റ് 31 ന് മുന്‍പ് ചിത്രം റിലീസ് ചെയ്യുമോയെന്നുളളതില്‍ വ്യക്തതയില്ല. വെള്ളിയാഴ്ച രാവിലെ വരെ, വോക്‌സ് സിനിമാസിന്‍റെ വെബ്‌സൈറ്റിൽ ഓഗസ്റ്റ് 31 ആണ് ബാർബി റിലീസ് തീയതി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.