ഡല്‍ഹിയിലും ജമ്മു കാശ്മീരിലും ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി

 ഡല്‍ഹിയിലും ജമ്മു കാശ്മീരിലും ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയിലും ജമ്മു കാശ്മീരിന്റെ ചില ഭാഗങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാത്രി 9.30 നാണ് അനുഭവപ്പെട്ടത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭയചകിതരായ ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നതായി ട്വീറ്റ് ചെയ്തു. അടിയന്തര സഹായത്തിന് 112 ല്‍ വിളിക്കാം.
അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ അതിര്‍ത്തികളിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് പ്രഭവ കേന്ദ്രം. രണ്ട് തവണയായി ഭൂചലനം അനുഭവപ്പെട്ടു.

ഭൂമിയുടെ 181 കിലോമീറ്റര്‍ ഉള്ളില്‍ നിന്ന് ഉടലെടുത്തതാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. യുറേഷ്യന്‍, ഇന്ത്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകളുടെ സംഗമ സ്ഥലമായ അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വതനിരകള്‍ കേന്ദ്രീകരിച്ച് സ്ഥിരമായി ഭൂചലനം അനുഭവപ്പെടാറുണ്ട്. പാകിസ്ഥാന്റെ ചില ഭാഗങ്ങളിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.