ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജന്മദിന സമ്മാനമായി ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീന ജഴ്‌സി കൈയൊപ്പിട്ടയച്ച് ഇതിഹാസ താരം ലയണല്‍ മെസി. നാളെയാണ് (സെപ്റ്റംബര്‍ 17) മോഡിയുടെ 75-ാം ജന്മദിനം.
ഈ വര്‍ഷം നവംബറില്‍ അര്‍ജന്റീന ടീമിനൊപ്പം സൗഹൃദ മത്സരത്തിനായി മെസി ഇന്ത്യയിലെത്തുന്നുണ്ട്. ഡിസംബറില്‍ സ്വകാര്യ സന്ദര്‍ശനത്തിനായി കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും മെസി എത്തും. ഈ വരവില്‍ മെസി മോഡിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 75-ാം ജന്മദിനത്തിന്റെ ഭാഗമായി ഡല്‍ഹി നിയമസഭയില്‍ 'നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയൂ' എന്ന പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കുന്നു. 17 മുതല്‍ ഒക്ടോബര്‍ രണ്ട് വരെയാണ് പ്രധാനമന്ത്രിയുടെ ജീവിത യാത്ര അനാവരണം ചെയ്യുന്ന പ്രദര്‍ശനം. പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണാന്‍ അവസരമുണ്ട്.