കോവിഡ് വകഭേദങ്ങളില്‍ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധശേഷി മറികടക്കും

കോവിഡ് വകഭേദങ്ങളില്‍ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധശേഷി മറികടക്കും

ന്യൂഡല്‍ഹി: ഇന്ത്യയിലെ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധശേഷി മറികടക്കാന്‍ കഴിയുന്നതാണെന്ന് ഗവേഷണ ഫലം. തെലങ്കാനയിലും മഹാരാഷ്ട്രയിലും ഈ വകഭേദമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രപ്രദേശില്‍ രോഗം ബാധിച്ച 34 ശതമാനം പേരിലും കണ്ടെത്തിയ 'എന്‍ 440' വകഭേദം ഇത്തരത്തിലുള്ളതാണ്.

യുകെയില്‍ ഈയിടെ കണ്ടെത്തിയ 'എന്‍501വൈ' പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ ശേഷിയുള്ളതാണോയെന്ന് വ്യക്തമല്ല

ആന്ധ്രയില്‍ കണ്ടെത്തിയ വൈറസിന് കൂടുതൽ ശ്രദ്ധ വേണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രെറ്റീവ് ബയോളജിയിലെ (ഐജിഐബി) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വിനോദ് സ്കറിയ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.