ചന്ദ്രനോട് വീണ്ടും അടുത്തു; ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തല്‍ വിജയകരം

ചന്ദ്രനോട് വീണ്ടും അടുത്തു; ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തല്‍ വിജയകരം

ബംഗളൂരു: ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തലിന്റെ രണ്ടാം ഘട്ടവും വിജയകരം. ഇതോടെ ചന്ദ്രോപരിതലത്തോട് പേടകം കൂടുതല്‍ അടുത്തതായി ഐഎസ്ആര്‍ഒ അറിയിച്ചു.

ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിലായിരുന്നു ഭ്രമണപഥം താഴ്ത്തല്‍. 174 കിലോമീറ്റര്‍ അടുത്ത ദൂരവും 1437 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്. 14 നാണ് മൂന്നാം ഘട്ട ഭ്രമണപഥം താഴ്ത്തല്‍ എന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

പിന്നീട് 16 ന് ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ വീണ്ടും തുടരും. ചന്ദ്രോപരിതലത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുകയാണ് അടുത്ത ലക്ഷ്യം. ഇതിന് ശേഷം പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് ലാന്‍ഡിങ് മോഡ്യൂള്‍ വേര്‍പ്പെടുത്തും.

ലാന്‍ഡിങ് മോഡ്യൂളിലെ ലാന്‍ഡര്‍ ചന്ദ്രനില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അടുത്ത ദൂരവും നൂറ് കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലേക്ക് മാറും. ഇവിടുന്നാണ് സോഫ്റ്റ് ലാന്‍ഡിങ്ങിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങുക. ഓഗസ്റ്റ് 23 ന് വൈകുന്നേരമാണ് രാജ്യം കാത്തിരിക്കുന്ന സോഫ്ട് ലാന്‍ഡിങ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.