പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാക്കോബായ വിഭാഗവുമായി ചര്‍ച്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാക്കോബായ വിഭാഗവുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാക്കോബായ വിഭാഗവുമായി ചര്‍ച്ച നടത്തും. ഇന്നലെ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് തുടര്‍ച്ചയായാണ് ഇന്ന് നടത്തുന്ന ചര്‍ച്ച. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് യാക്കോബായ വിഭാഗം പ്രധാനമന്ത്രിയെ കാണുക.

മലങ്കരസഭയ്ക്ക് കീഴിലെ പള്ളികള്‍ 1934ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ 2017ലെ സുപ്രിംകോടതി വിധിയെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും ഓര്‍ത്തഡോക്സ് വിഭാഗം പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. വിട്ടുവീഴ്ചകള്‍ക്ക് തയാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.