ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്കെതിരായ ഫ്‌ളൈയിങ് കിസ് ആരോപണത്തില്‍ ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ നീതു സിംഗിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി. വനിത എംഎല്‍എയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തു വന്നു
രാഹുലിന് പെണ്‍കുട്ടികളെ കിട്ടാന്‍ ബുദ്ധിമുട്ടില്ല. പിന്നെ എന്തിനാണ് ഈ 50 വയസുകാരിയ്ക്ക് ഫ്‌ളൈയിങ് കിസ് നല്‍കുന്നത് എന്നായിരുന്നു നിതു സിങിന്റെ പ്രതികരണം.
ഈ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ ദുര്‍നടപടികളെ പ്രതിരോധിക്കാന്‍ സ്ത്രീ വിരുദ്ധര്‍ കോണ്‍ഗ്രസിന് ഉള്ളില്‍ തന്നെയുണ്ടെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല വീഡിയോ പങ്കുവച്ച് ട്വിറ്ററില്‍ കുറിച്ചു.
മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ തന്റെ പ്രസംഗം കഴിഞ്ഞ് ലോക്‌സഭ വിട്ടുപോകുന്നതിനിടെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വനിതാ അംഗങ്ങള്‍ക്കു നേരെ ഫ്‌ളൈയിങ്് കിസ് നല്‍കിയെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം. കൂടാതെ വിഷയത്തില്‍ 20 വനിതാ ബിജെപി എംപിമാര്‍ രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.