തിരുവല്ലയില്‍ ചതുപ്പില്‍ ആറ് മാസം പ്രായമായ കുഞ്ഞിന്റെ ജഡം; കാലില്‍ നായ കടിച്ചതിന് സമാനമായ മുറിവ്

തിരുവല്ലയില്‍ ചതുപ്പില്‍ ആറ് മാസം പ്രായമായ കുഞ്ഞിന്റെ ജഡം; കാലില്‍ നായ കടിച്ചതിന് സമാനമായ മുറിവ്

പത്തനംതിട്ട: തിരുവല്ല പുളിക്കീഴില്‍ ആറ് മാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ ജഡം ചതുപ്പില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. കുഞ്ഞിന്റെ കാലില്‍ നായ കടിച്ചതിന് സമാനമായ പാടുണ്ട്.

പുഴയോരത്തോട് ചേര്‍ന്ന ചതുപ്പുനിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹത്തില്‍ ഡയപ്പര്‍ ധരിപ്പിച്ചിരുന്നു. സ്ഥലത്തു നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയുള്ള അന്വേഷണത്തിലാണ് ജഡം കണ്ടെത്തിയത്.

മൃതദേഹത്തിന്റെ സമീപത്തു നിന്ന് ഒരു ചാക്ക് കണ്ടെത്തി. മൃതശരീരം സ്ഥലത്ത് എങ്ങനെയെത്തി എന്നതടക്കമുള്ള പരിശോധനയിലാണ് പൊലീസ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.