കോട്ടയം: സിപിഐഎം ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുകയാണെന്നും പുതുപ്പള്ളിയില്‍ സാധ്യമായ എല്ലാ വികസനവും നടപ്പാക്കിയിട്ടുണ്ടെന്നും പുതുപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ചികിത്സാ വിവാദത്തില്‍ ഇനി ഒന്നും പറയാനില്ലെന്നും പറയേണ്ടതെല്ലാം പലവട്ടം പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ സിപിഐഎം തെറ്റ് തിരുത്തിയെങ്കില്‍ നല്ല കാര്യമാണ്. വികസനവും കരുതലും എന്ന മുദ്രാവാക്യം വെറുതെ ഉയര്‍ന്നു വന്നതല്ല. ഉമ്മന്‍ചാണ്ടി ബ്രാന്‍ഡിങ്ങില്‍ ആയിരുന്നില്ല വിശ്വസിച്ചിരുന്നത്. മറിച്ച് പ്രവര്‍ത്തിയില്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലും വികസനം ഇല്ലെന്നായിരുന്നു ഇടതുപക്ഷത്തിന്റെ വാദം. എന്നാല്‍ ഉമ തോമസ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിപിഐഎമ്മിന് ഒന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടാണ് ദുര്‍ബല വാദങ്ങല്‍ ഉന്നയിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.