പള്ളിത്തര്‍ക്കത്തില്‍ നിലപാട് പറഞ്ഞ് സിപിഎം; പക്ഷത്തിനില്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കുക പ്രായോഗികമല്ലെന്നും എം.വി ഗോവിന്ദന്‍

പള്ളിത്തര്‍ക്കത്തില്‍ നിലപാട് പറഞ്ഞ് സിപിഎം; പക്ഷത്തിനില്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കുക പ്രായോഗികമല്ലെന്നും എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: പള്ളിത്തര്‍ക്കത്തില്‍ പക്ഷത്തിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വിധികൊണ്ട് നടപ്പാക്കാന്‍ കഴിയുന്നത് അല്ലെന്നും വിധി നടപ്പാക്കാന്‍ സാങ്കേതിക തടസമുണ്ട്. സമാധാനപരമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണം.

ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായ വിധിയാണെങ്കിലും അത് പ്രാവര്‍ത്തികമായി നടപ്പിലാക്കാന്‍ തടസങ്ങളുണ്ട്. രണ്ട് വിഭാഗക്കാരും ഇത് തിരിച്ചറിഞ്ഞ് യോജിച്ച് മുന്നോട്ട് പോകണം. സര്‍ക്കാരും സിപിഎമ്മും പക്ഷം ചേരാനില്ലെന്നും നയം വ്യക്തമാക്കി.

എന്നാല്‍, ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കത്തില്‍ പള്ളികളിലെ ഭൂരിപക്ഷമനുസരിച്ച് അവകാശം സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കണമെന്നാണ് ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിന്നു. ശുപാര്‍ശ നടപ്പായാല്‍ പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കുന്ന സാഹചര്യമുണ്ടാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.