മരുന്നു മാറി കുത്തിവച്ചെന്ന പരാതി; അങ്കമാലി താലൂക്ക് ആശുപത്രിയിലെ നഴ്സിനെതിരെ നടപടി

മരുന്നു മാറി കുത്തിവച്ചെന്ന പരാതി; അങ്കമാലി താലൂക്ക് ആശുപത്രിയിലെ നഴ്സിനെതിരെ നടപടി

എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയില്‍ താത്ക്കാലിക നഴ്സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നതിനെ തുടര്‍ന്നാണ് നടപടി.

എന്നാല്‍, പൂച്ച കടിച്ചെന്ന് കൂട്ടി പറഞ്ഞതിനാലാണ് കുത്തിവെപ്പെടുത്തതെന്നാണ് നഴ്‌സ് നല്‍കുന്ന വിശദീകരണം.

പനിയെ തുര്‍ന്ന് രക്ത പരിശോധനക്കെത്തിയ ഏഴു വയസുകാരിക്ക് പേവിഷ ബാധക്കുള്ള കുത്തിവെപ്പ് നല്‍കിയെന്ന പരാതിയിലാണ് നടപടി. അമ്മയ്ക്ക് ഒപ്പമായിരുന്നു കുട്ടി ആശുപത്രിയിലെത്തിയത്. അമ്മ ഒ.പി ടിക്കറ്റെടുക്കാന്‍ പോയ സമയത്താണ് കുട്ടിയെ കുത്തിവച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.