അരയ്ക്ക് മുകളിലേക്കുള്ള ഭാഗം കത്തിക്കരിഞ്ഞ നിലയില്‍ പാടത്ത്; കണ്ടെത്തിയത് ഡ്രോണ്‍ പരിശോധനയില്‍

അരയ്ക്ക് മുകളിലേക്കുള്ള ഭാഗം കത്തിക്കരിഞ്ഞ നിലയില്‍ പാടത്ത്; കണ്ടെത്തിയത് ഡ്രോണ്‍ പരിശോധനയില്‍

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളും കണ്ടെത്തി. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അരയ്ക്ക് മുകളിലേക്കുള്ള ഭാഗങ്ങള്‍ കണ്ടെത്തിയത്.

രാവിലെയാണ് ഊരള്ളൂര്‍ നടുവണ്ണൂരില്‍ വയലിനോട് ചേര്‍ന്ന് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കാലുകളാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയലില്‍ നിന്നുതന്നെ മറ്റു ശരീരഭാഗങ്ങളും കണ്ടെത്തിയത്. അരയ്ക്ക് മുകളിലുള്ള ഭാഗവും പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണുള്ളത്.

കാലും അരയ്ക്ക് മുകളിലേക്കുമുള്ള ഭാഗവും വേര്‍പെട്ട നിലയിലാണ്. രാവിലെ നാട്ടുകാരാണ് ഒരു കാല്‍ കണ്ടത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെ കാലും കിട്ടിയത്. പുല്ലുകള്‍ നിറഞ്ഞ വയലില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തുകയായിരുന്നു.

സ്ഥലത്ത് പൊലീസ് നായയും ഫോറന്‍സിക് വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു. രാവിലെ കാല്‍ കണ്ടെത്തിയ സ്ഥലത്തു നിന്നും ചെരുപ്പും വസ്ത്രങ്ങളും കണ്ടെടുത്തിരുന്നു. സമീപകാലത്ത് പ്രദേശത്ത് നിന്നും കാണാതായ വ്യക്തിയാണോ എന്നാണ് പൊലീസിന്റെ സംശയം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.