തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. പിന്നണി ഗായകന്‍ നിതിന്‍ രാജിന്റെ സംഗീത നിശയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
യാത്രക്കാര്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കുമായി സെപ്റ്റംബര്‍ എട്ട് വരെ എല്ലാ ദിവസവും കലാവിരുന്ന് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. രാജ്യാന്തര ടെര്‍മിനലില്‍ കേരളത്തിലെ കരകൗശല വസ്തുക്കളുടെ വില്‍പ്പനയും ഒരുക്കിയിട്ടുണ്ട്.
കൂടാതെ വിമാനത്താവളത്തിനുള്ളില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക അലങ്കാരങ്ങളും സെല്‍ഫി പോയിന്റുകളും ഒരുങ്ങി. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ്, റിറ്റെയില്‍, എഫ് ആന്‍ഡ് ബി ഔട്‌ലെറ്റുകളില്‍ നിന്ന് ഷോപ്പിങ് നടത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 25 ലക്ഷം രൂപ വില വരുന്ന എസ്.യു.വി കാറും ബൈക്കും സ്വര്‍ണനാണയങ്ങളും സമ്മാനമായി ലഭിക്കും.