വാക്കുതര്‍ക്കം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു

വാക്കുതര്‍ക്കം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു. മാറനല്ലൂര്‍ നെല്ലിമൂട്ടില്‍ സാം ജെ. വല്‍സലമാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റത്. യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണ്.

ഇന്നലെ രാത്രിയില്‍ നെല്ലിമൂട്ടിലെ ബന്ധുവീട്ടില്‍ വച്ച് ഉണ്ടായ വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സാമിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മാറനല്ലൂര്‍ സ്വദേശിയായ സാം ഇപ്പോള്‍ ബാലരാമപുരത്താണ് താമസിക്കുന്നത്. നേരത്തെയും പണമിടപാട് സംബന്ധിച്ച് ബന്ധുക്കളുമായി തര്‍ക്കം ഉണ്ടാവുകയും ആക്രമണത്തില്‍ കലാശിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ ആക്രമണമെന്നും പൊലീസ് പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.