തിരുവനന്തപുരം|: മോണ്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ നോട്ടീസ്. അടുത്തയാഴ്ച കൊച്ചിയില്‍ ചോദ്യം ചെയ്യലന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഐ.ജി ലക്ഷ്്മണയെയും റിട്ട. ഡിഐജി എസ്. സുരേന്ദ്രനെയും ഇ.ഡി ഈ കേസില്‍ ചോദ്യം ചെയ്യും പതിനെട്ടിന് എത്തിച്ചേരാണ് കെ. സുധാകരനോട് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
വിദേശത്ത് നിന്ന് എത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാനുള്ള ഡല്‍ഹിയിലെ തടസങ്ങള്‍ നീക്കാന്‍ കെ. സുധാകരന്‍ ഇടപെടുമെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരുടെ കയ്യില്‍ നിന്നും മോന്‍സണ്‍ 25 ലക്ഷം വാങ്ങി വഞ്ചിച്ചുവെന്നും സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.
പണം കൈമാറുമ്പോള്‍ കെ. സുധാകരന്‍ മോണ്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് പരാതിക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇ.ഡിയും കേസെടുത്തത്.