തിരുവനന്തപുരം: മാസപ്പടി വിവാദത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മറുപടി പറയാതെ
വാര്‍ത്താസമ്മേളനം നിര്‍ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇറങ്ങി പോയി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്ന ആദായ നികുതി വകുപ്പ് കണ്ടെത്തലില്‍ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം.
മുഖ്യമന്ത്രിയെന്ന പദവിയുടെ തണലിലാണോ മാസപ്പടി വാങ്ങിയതെന്ന് പരിശോധിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ സിഎം ആര്‍ എല്‍ കമ്പനി പണം നല്‍കിയ രാഷ്ടീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്നും പരാതിയിലുണ്ട്. പരാതിയുടെ പകര്‍പ്പ് ഗവര്‍ണര്‍ക്കും അയച്ചിട്ടുണ്ട്.
എന്നാല്‍, അതിന് മുന്‍പ് ചോദിച്ച സമുദായ നേതാക്കളെ സ്ഥാനാര്‍ത്ഥി കാണുന്നത് ജനാധിപത്യ മര്യാദയാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയും ചെയ്തു. എന്‍എസ്എസ് അപ്പപ്പോള്‍ എടുക്കുന്ന നയത്തെയാണ് വിമര്‍ശിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരമെന്നാണ് എന്‍എസ്എസ് നിലപാടെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇടത് സ്ഥാനാര്‍ത്ഥി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സിപിഎമ്മിന് എന്‍എസ്എസിനോട് പിണക്കമില്ലെന്നും അദേഹം മറുപടി നല്‍കി. സിപിഎമ്മിന് എന്‍എസ്എസിനോട് എന്നല്ല ആരുമായും പിണക്കമില്ലെന്നും സ്ഥാനാര്‍ത്ഥി സന്ദര്‍ശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. മിത്ത് വിവാദത്തില്‍ വസ്തുത ബോധ്യപ്പെടേണ്ടത് എന്‍എസ്എസിനാണെന്നും ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.