മാര്‍പാപ്പയുടെ പ്രതിനിധിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണങ്ങള്‍: കത്തോലിക്ക കോണ്‍ഗ്രസ്

മാര്‍പാപ്പയുടെ പ്രതിനിധിക്കെതിരെ  നടന്നത് ആസൂത്രിത ആക്രമണങ്ങള്‍: കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രത്തിലെ ഏറ്റവും ദുഖ പൂര്‍ണമായ സംഭവമാണ് തിങ്കളാഴ്ച എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ആരാധനക്കായി എത്തിയ മാര്‍പാപ്പയുടെ പ്രധിനിധി ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ പിതാവിനെതിരെ നടന്നത് ആസൂത്രിത ആക്രമണങ്ങളെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് എറണാകുളം-അങ്കമാലി അതിരൂപത സമിതി.

തികച്ചും നിന്ദ്യവും അതിലേറെ അപഹാസ്യവുമായ നടപടിയായാണ് ഇതെന്നും മാര്‍പാപ്പയുടെ പ്രതിനിധിയെ അവഹേളിക്കുകയും ആസൂത്രിതമായി ആക്രമിക്കുകയും ചെയ്തതത് മാര്‍പാപ്പയോടും കത്തോലിക്കാ സഭയോടും ഉള്ള വെല്ലുവിളിയാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് വിലയിരുത്തി.

ഈ കുല്‍സിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും മാര്‍പാപ്പയുടെ പ്രതിനിധിയെ അപമാനിക്കുകയും ചെയ്തതിന് നേതൃത്വം നല്‍കിയ വിമത വൈദികര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു .

ബസിലിക്ക സന്ദര്‍ശിക്കാനെത്തിയ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിനെ വിമത വൈദികരുടെ നേതൃത്വത്തില്‍ ചിലര്‍ പ്രതിഷേധവുമായെത്തി തടയുകയായിരുന്നു.

ഇവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ബലം പ്രയോഗിച്ച് പള്ളിക്കുള്ളില്‍ നിന്നു പൊലീസ് പ്രതിഷേധക്കാരെ പുറത്തേക്ക് മാറ്റി. കനത്ത പൊലീസ് സംരക്ഷണയിലാണ് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ പിന്‍ഭാഗത്തെ ഗേറ്റ് വഴി പള്ളിക്കുള്ളിലേക്ക് കടന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.