ന്യൂഡല്‍ഹി: ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ ചൈന സൈനിക സന്നാഹം കൂട്ടി. വ്യോമസേനയെ ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലാകെ വിന്യസിച്ചു.
ഇന്ത്യന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്.സൈനിക സന്നാഹത്തിനുപുറമെ ചൈന മിസൈലുകളും വിന്യസിച്ചു എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട്.