തിരുവനന്തപുരം: ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കെഎസ്ആര്‍ടിസിയിലെ അംഗീകൃത തൊഴിലാളി സംഘടനകളുമായി ഇന്ന് മന്ത്രിതല ചര്‍ച്ച. ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.
ശമ്പള വിതരണം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ ഓഗസ്റ്റ് 26 ന് സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെയാണ് ഇന്ന് മന്ത്രിതല യോഗം ചേരാന്‍ തീരുമാനിച്ചത്. ജൂലൈയിലെ ശമ്പളം ഓഗസ്റ്റ് 16 ആയിട്ടും വിതരണം ചെയ്യാനായില്ലെന്നു മാത്രമല്ല ആദ്യഗഡു ശമ്പളം പോലും നല്‍കിയിട്ടില്ല. ജീവനക്കാര്‍ക്ക് ഓണം ബോണസും പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ നടപടി ക്രമം പൂര്‍ത്തിയാക്കി കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തിയാല്‍ ആദ്യ ഗഡു ശമ്പള വിതരണം ഇന്ന് മുതല്‍ ആരംഭിച്ചേക്കും.