ഹിമാചലില്‍ മഴക്കെടുതി: മരണം 60 ആയി; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

 ഹിമാചലില്‍ മഴക്കെടുതി: മരണം 60 ആയി; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

സിംല: ഹിമാചലില്‍ മഴക്കെടുതിയില്‍ മരണം 60 ആയി. മണ്ണിടിച്ചിലില്‍ കാണാതായ നാല് പേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. ഇരുപതോളം ആളുകള്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ മഴ സാഹചര്യം ഉന്നതല യോഗം ചേര്‍ന്ന് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സുഖു വിലയിരുത്തിയിരുന്നു. അതിതീവ്ര മഴയുടെ സാഹചര്യം കണക്കിലെടുത്ത് ഇന്നും ഹിമാചല്‍ പ്രദേശിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മഴയില്‍ തകര്‍ന്ന റോഡുകളും കെട്ടിടങ്ങളും പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുന്നതായി മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു അറിയിച്ചു.

ഹിമാചല്‍, ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് യമുനയുടെ ജലനിരപ്പ് 205.33 മീറ്റര്‍ ആയി. കനത്ത മഴയില്‍ ഉത്തരാഖണ്ഡിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡില്‍ മഴക്കെടുതിയില്‍ ഇതുവരെ 52 പേര്‍ മരിച്ചുവെന്നാണ് കണക്ക്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.