കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം ചോദ്യം ചെയ്ത് സംവിധായകന്‍ ലിജീഷ് മുള്ളേഴത്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഹര്‍ജിയില്‍ ഇടപെടാന്‍ മതിയായ തെളിവുകളില്ലെന്ന സിംഗിള്‍ ബെഞ്ച് നിരീക്ഷണം ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.
പുരസ്‌കാര നിര്‍ണയത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് 'ആകാശത്തിന് താഴെ' എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് നല്‍കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ലിജീഷ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
എന്നാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയനാണ് ആദ്യം ആരോപണമുയര്‍ത്തിയത്. പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അവാര്‍ഡ് നിര്‍ണയത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും രഞ്ജിത്ത് നിയമ വിരുദ്ധമായി ഇടപെട്ടിട്ടുണ്ടെന്നും ജൂറിയംഗങ്ങളെ സ്വാധീനിച്ചെന്നുമായിരുന്നു ലിജീഷിന്റെ ആരോപണം.